അവിട്ടം കാവ് ദേവി ക്ഷേത്രം ആദിപരാശക്തി സർവ്വ സ്വരൂപിയായി കുടികൊള്ളുന്ന പുണ്യസ്ഥാനമാണ്. ഇവിടെ എല്ലാം പ്രകൃതിമയമാണ്. സമസ്ത പ്രപഞ്ചത്തിനേയും അടക്കിവാഴുന്ന ആദിപരാശക്തിയായ ശ്രീ അവിട്ടം കാവ് ഭഗവതിക്ക് നിങ്ങളുടെ നേർച്ചയോ വഴിപാടോ പണമോ ഒന്നും തന്നെ ആവിശ്യമില്ല. മന്ത്രതന്ത്ര വിദ്യകളിലൂടെ ആർക്കും തന്നെ ദേവിയെ ഉണർത്താൻ സാധിക്കുന്നതുമല്ല. ഒരു ഭക്തൻ തന്റെ ഭക്തിയിൽ സത്യമുണ്ടെങ്കിൽ, ആ ഭക്തന് ഭഗവതി ദർശനം നൽകിയിരിക്കും എന്നത് അനുഭവത്തിൽ സ്വയം മനസിലാക്കേണ്ട ഒന്നാണ്.